Kerala student Jishnu Prannoy's mother Mahija, who has taken up battle against the management of Nehru Group of Institutions seeking justice for her son. <br /> <br />പണം വാങ്ങി കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുക്കണമെന്ന് പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബം. വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു. കെ സുധാകരന്‍ ഈ കേസുമായി ബന്ധപ്പെട്ട് എല്ലാ വിഷയത്തിലും ഇടപെടുന്നുണ്ട്. സുധാകരനെതിരെ കേസെടുക്കണം. കേസ് പിന്‍വലിക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടത് ഗുരുതരമായ തെറ്റാണെന്നും ജിഷ്ണുവിന്റെ അമ്മ പറയുന്നു. <br />